Cutchi Language Tutorial, Kerala
മുഹമ്മദ് ജാഫർ ഹസ്സൻ സേട്ട് എന്ന മനുഷ്യ സ്നേഹി.  - By ഹാരിസ് സേട്ട് - ആലപ്പുഴ 

ഗുജറാത്തിലെ കച്ഛിൽ നിന്നും വന്ന വ്യവസായി ഹസ്സൻ ഹാജി ഹാറൂൺ സേട്ടിന്റെ മകൻ മുഹമ്മദ് ജാഫർ ഹസ്സൻ സേട്ട്, ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട ജാനീ സേട്ട്.യൗവ്വനത്തിൽ തന്നെ പിതാവിന്റെ ജൗളി വ്യാപാരത്തിൽ സജീവമാകകയും കോട്ടയത്തും, തിരുവനന്തപുരത്തും വ്യാപാരം വിപുലപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നതും താമസിച്ചിരുന്നതും ആലപ്പുഴയിൽ തന്നെയായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവും വ്യാപാരത്തിൽ നിന്നും ലഭിക്കുന്ന അധിക വരുമാനം സമൂഹനന്മക്കായിട്ടാണ് ചില വഴിച്ചിരുന്നത്.ഇരുപത്തി രണ്ടാമത്തെ വയസ്സിൽ പിതാവിനോടൊപ്പം വ്യാപാരത്തിൽ ഏർപ്പെടുകയും നാല്പത്തി രണ്ടാമത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറയുകയും ചെയ്തു. അന്ന് അദ്ദേഹം താമസിച്ചിരുന്നത് YMMA സ്കൂളിന് തൊട്ടു വടക്കവശത്തു തന്നെയായിരുന്നു. (ഇന്നത്തെ വൃന്ദാവൻ ലോഡ്ജ്)




അദ്ദേഹം ആലപ്പുഴയുടെ സമൂഹത്തിന് നല്കിയ സംഭാവനകൾ വളരെ വളരെ വലുതാണ്, അവയിൽ ചിലത് :
 യംങ്ങ് മേമൻ മുസ്ലിം അസോസ്സിയേഷൻ സ്കൂൾ എന്ന Y. M. M. A LP school
 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഹബീബുള്ള വാർഡ്.
 ആലപ്പുഴ വട്ടപ്പള്ളിയിലും , കോട്ടയത്തും നിർമ്മിച്ചു നല്കിയ പള്ളികൾ.
 ആലപ്പുഴയിൽ നഗരപിതാവ്  ആയിരുന്നപ്പോൾ നല്കിയ നഗരസഭാ കെട്ടിടം.


ഇവയൊക്കെ ഇന്നും അനശ്വരമായി നിലനില്ക്കുന്നത് തന്നെയാണ് ആമഹാത്മാവിന്റെ പുണ്യം. അതിനാൽ തന്നെ അദ്ദേഹം ഇന്നും ആലപ്പുഴയുടെ പഴയ തലമുറക്ക് അവരുടെ പ്രിയപ്പെട്ട ജാനീസേട്ടയി ഓർമ്മിക്കപ്പെട്ടുന്നു. കോട്ടയത്തുകാരുടെ മനസ്സിലും അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്, 1955ൽ അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് കോട്ടയം ടൗൺ മസ്ജിദ് കമ്മിറ്റി അന്ന് വധുവരന്മാരെ ആശംസിച്ചു കൊണ്ടിറക്കിയ വിവാഹ മംഗളോപഹാരം അതിന്റെ തെളിവാണ്.ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ബാക്കി നില്ക്കെ  ഈ ലോകത്തോട് യാത്രയായ ആ വലിയ വ്യക്തിത്വത്തിന് കൊട്ടുക്കുന്ന വലിയ ആദരവാണ് YMMA LP സ്കൂൾ ലജനത്തുൽ മുഹമ്മദിയ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ നാമധേയം നിലനിർത്തുന്നു എന്നത്. ഒരു കച്ഛീ മേമൻ സമുദായാഗം എന്ന നിലയിലും ആ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാത്ഥി എന്ന നിലയിലും ലജനത്തുൽ മുഹമ്മദിയയുടെ എല്ലാ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹാദരവും പ്രകടിപ്പിക്കുന്നു.

teJI³  ഹാരിസ് സേട്ട് - ആലപ്പുഴ 
A Magazine for the Cutchi Memon Community of Kerala
SPONSORER